Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paliyekkara Murder

Thrissur

പാലി​യേ​ക്ക​ര കൊ​ല​പാ​ത​കം; പ്രതിക്കെതിരേ വേറെയും കേസുകൾ

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ താ​ഴെ 70-കാ​ര​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ന്‍ വേ​റെ​യും കേ​സു​ക​ളി​ല്‍ പ്ര​തി. ധ​ര്‍​മ​പു​രി പൊ​ന്‍​ന​ഗ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​രാ​ളെ ക​രി​ങ്ക​ല്ലു കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും മ​റ്റൊ​രാ​ളെ ആ​യു​ധ​വു​മാ​യി ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. ത​ല​വ​ണി​ക്ക​ര​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ണ്ടാ​ര​പ്പ​റ​മ്പി​ല്‍ ച​ന്ദ്ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കു​ട്ട​ന​ല്ലൂ​രി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ച​ന്ദ്ര​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കു​ടും​ബ​മു​പേ​ക്ഷി​ച്ച് പാ​ലി​യേ​ക്ക​ര മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ലാ​ണ് ത​ങ്ങു​ന്ന​ത്. ആ​ക്രി പെ​റു​ക്കി വി​റ്റാ​ണ് ച​ന്ദ്ര​നും പ്ര​തി​യാ​യ പ്ര​ഭാ​ക​ര​നും ജീ​വി​ച്ചി​രു​ന്ന​ത്. പ്ര​ഭാ​ക​ര​ന്‍ ഒ​രാ​ഴ്ച​യാ​യി ച​ന്ദ്ര​നോ​ടൊ​പ്പ​മാ​ണ് രാ​ത്രി​യി​ല്‍ ത​ങ്ങു​ന്ന​ത്. ‍ പ്ര​തി​യു​ടെ അ​മ്മ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ക​രി​ങ്ക​ല്ലും കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ളും കൊ​ണ്ട് എ​റി​ഞ്ഞും അ​ടി​ച്ചു​മാ​യി​രു​ന്നു കൊ​ല​പാ​ത​കം.

കു​ട്ട​നെ​ല്ലൂ​ര്‍ ഭാ​ഗ​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ഒ​രാ​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തിനെ തു​ട​ര്‍​ന്ന് കു​ട്ട​നെ​ല്ലൂ​രി​ല്‍ എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പു​തു​ക്കാ​ട് പോ​ലീ​സ് എ​സ്​എ​ച്ച്​ഒ ആ​ദം ഖാ​ന്‍, എ​സ്ഐ​മാ​രാ​യ ഋ​ഷി​പ്ര​സാ​ദ്, പാ​ട്രി​ക് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up